കാസർകോട് തളങ്കരയിലെ മാലിക് ദിനാര്‍ പള്ളിക്ക് 1420 വയസ്സ്
കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ പള്ളി സ്ഥാപിച്ച് ഇന്നേക്ക് 1420 വര്‍ഷം. കേരളത്തില്‍ ഇസ്ലാം മത പ്രചാരണം തുടങ്ങിയതിന്റെ ആദ്യ മുദ്രകളിലൊന്നാണ് മാലിക് ദിനാര്‍ പള്ളി. കേവലം പള്ളി മാത്രമല്ല, തീര്‍ഥാടന കേന്ദ്രം കൂടിയായി മാറിയിരിക്കുന്നു മാലിക് ദിനാര്‍. മുസ്ലിംകള് മാത്രമല്ല, മാലിക് ദിനാറിെന്റ ചരിത്രമറിയാനും വാസ്തുഭംഗി കാണാനും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഗവേഷകരും സന്ദര്‍ശകരും എത്താറുണ്ട്. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍നിന്ന് പുണ്യം തേടിയെത്തുന്ന തീര്‍ഥാടകരുടെ എണ്ണവും അനുദിനം വര്‍ധിക്കുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചന്ദ്രഗിരി പുഴയോരത്താണ് പള്ളി സ്ഥിതിചെയ്യുന്നത്. അറേബ്യയില്‍നിന്ന് കപ്പല്‍ മാര്‍ഗമെത്തിയ മാലിക് ദിനാറും സംഘവും കേരളത്തിലും ദക്ഷിണ കന്നഡയിലുമായി പണിത പള്ളികളില്‍ എട്ടാമത്തേതാണ് മാലിക് ദിനാര്‍. കൊടുങ്ങല്ലൂര്‍, കൊല്ലം, ചാലിയം, പന്തലായനി, ധര്‍മടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാര്‍കൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പത്ത് പള്ളികള്‍ മാലിക് ദിനാറും സംഘവും പണിതിട്ടുണ്ട്. അറേബ്യയില്‍നിന്നുള്ള പത്ത് വെണ്ണക്കല്ലുകള്കൊണ്ട പത്ത് പള്ളികള്‍ക്ക് ശിലാസ്ഥാപനമായിരുന്നുവെന്ന് പറയുന്നു. തളങ്കര, കൊടുങ്ങല്ലൂര്‍ പള്ളികളുടെ വാസ്തു സമാനമാണ്. പ്രധാന കവാടത്തില്‍ കൊത്തിെവച്ചിരിക്കുന്ന അറബി ലിഖിതം കേരള ചരിത്രത്തിെന്റ ഭാഗമാണ്.
ഇത് മാലിക് ഇബ്നുദിനാര്‍ പള്ളിയാണ് എന്നു തുടങ്ങുന്ന ലിഖിതത്തില്‍ മാലിക് ദിനാറിനോടൊപ്പമുണ്ടായവരുടെ പേരും വര്‍ഷവും നല്‍കിയിട്ടുണ്ട്. ഹിജ്റ 22 റജബ് മാസം 13 തിങ്കളാഴ്ചയാണ് എത്തിയത്. പലതവണ പള്ളി പുനര്‍നിര്‍മിച്ചതായും പറയുന്നു. വാര്‍ഷികാചരണം സംയുക്ത ജമാഅത്ത് ഖാദി ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തുമെന്ന് പി.എ. അബ്ദുല്‍ റഷീദ് ഹാജി അറിയിച്ചു.