തിരുവനന്തപുരം: എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാടെടുത്തത് അപകടമുണ്ടാക്കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ടിക്കാറാം മീണ.ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുതെന്നും മതനിരപേക്ഷ പ്രതിഛായയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പരിധി കടന്നാല്‍ നടപടി എടുക്കും. പെരുമാറ്റ ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ട്. മതനിരപേക്ഷത പാലിക്കാനും ധാര്‍മ്മികമായ ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്. അതനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമാണ്. മാധ്യമങ്ങളോട് ടിക്കാറാം മീണ പറഞ്ഞു.
ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി കിട്ടിയിട്ടില്ല. എന്നാല്‍ എന്‍.എസ്.എസിന്റെ നിലപാട് മാറ്റമാണ് അപകടമുണ്ടാക്കുന്നതെന്നും മീണ മുന്നറിയിപ്പ് നൽകി.