കാഞ്ഞങ്ങാട്- പാണത്തൂര്‍ പാത പൂര്‍ണമായും മെക്കാഡമാക്കി രാജകീയമാക്കും, പൂടങ്കല്ല് മുതൽ പാണത്തൂർ വരെ ചിലവിടുന്നത് 59.94 കോടി
രാജപുരം:കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടങ്കല്ല് മുതല്‍ പാണത്തൂര്‍ ചെറംകടവ് വരെ മെക്കാഡം ടാറിങ്ങിന് സാങ്കേതിക അനുമതി ലഭിച്ചതോടെ ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ടാഴ്ചക്കകം ടെന്‍ഡര്‍ തുറന്ന് കരാര്‍ നല്‍കും.
മാര്‍ച്ച് 15ന് ശേഷം പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. 18 കിലോമീറ്റര്‍ വരുന്ന റോഡ് മെക്കാഡം ടാറിങ്ങ് ചെയ്യുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് 59.94 കോടി രൂപ അനുവദിച്ചത്. 15 മുതല്‍ 20 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. പ്രധാന ടൗണുകളിലും അപകടസാധ്യത കൂടിയ പ്രദേശത്തും രണ്ടുവരി പാതയാക്കും. പണി പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ 42 കീലോമീറ്റര്‍ റോഡ് പൂര്‍ണമായും മെക്കാഡം ടാറിങ്ങാകും. എല്‍ഡിഎഫ് സര്‍ക്കാരാണ് പൂര്‍ണമായും മെക്കാഡം ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചത്.