ടി.കെ.കെ നായർ പുരസ്കാരം ഡോ.എ.എം ശ്രീധരന്
കാഞ്ഞങ്ങാട്: മാധ്യമ പ്രവർത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ടി. കെ. കെ നായരുടെ സ്മരണയിൽ ടി.കെ.കെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 14->മത് പുരസ്കാരം ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം ഡയരക്ടരുമായ ഡോ.എ.എം.ശ്രീധരന് സമ്മാനിക്കും. 2021ഫെബ്രുവരി 28 ന് വൈകു.3.30 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പുരസ്കാരം നൽകും.