ആലുവ: എറണാകുളം പാലസ് റോഡില്‍ വനിതാ കോളേജിനും ഹയര്‍സെക്കന്ററി സ്കൂളിന് സമീപത്തും നഗരസഭ അധികൃതരും എക്സൈസ് സംഘവും നടത്തിയ പരിശോധനയില്കണ്ടത് ദുരൂഹതയുണര്‍ത്തുന്ന രംഗങ്ങൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍ ആയുധങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. ഷെഡിന്റെ മുന്‍ഭാഗം പൂട്ടിയിരുന്നതിനാല്‍ പിറകിലൂടെ കയറിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ അകത്തെ കട്ടിലില്‍ കിടന്ന സ്ത്രീയുടെ വേഷമണിഞ്ഞ പുരുഷന് ഇറങ്ങിയോടി. ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല.
ഷെഡ് കേന്ദ്രീകരിച്ചു ലഹരിമരുന്നു കച്ചവടം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘവുമായി ചേര്‍ന്ന് നഗരസഭ അധികൃതര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. റോഡ് പുറമ്ബോക്കിലാണ് ഷെഡ്. ഇതിനു മുന്പില് ഇരുന്നിരുന്ന ചെരുപ്പുകുത്തിയെ കുറച്ചുകാലമായി കാണാനില്ലാത്തതും സംശയത്തിനിടയാക്കിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ടു ജയിലിലാണെന്നു വിവരം ലഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ഈ ഭാഗത്തു രാത്രി ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെ തടഞ്ഞു പണം തട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ ആക്രമണത്തിനും ഇരയായി. തൊട്ടുതാഴെയുള്ള കാട്ടില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു