കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയേണ്ടത്. നാം ഓരോരുത്തരുടെയും കടമ. ബാലാവകാശ കമ്മീഷൻ.
വെള്ളരിക്കുണ്ട് :സമൂഹത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അവരെ കൈപിടിച്ച് സമൂഹത്തിലെ ഉന്നത സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞാൽ അതായിരിക്കും ജീവിതത്തിലെ പ്രധാന ദൗത്യം എന്നും സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. പി. പി. ശ്യാമളാ ദേവി പറഞ്ഞു..
കാസർകോട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റിയും ബളാൽ ഗ്രാമ പഞ്ചായത്തും കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺ യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ചു വെള്ളരിക്കുണ്ടിൽ നടത്തിയ ബോധവത്ക്കരണ സെമിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കുട്ടികൾ നമ്മുടെ തലമുറകൾ ആണെന്ന് അഭിമാനത്തോടെ പറയുന്ന നാം ഓരോരുത്തരും അവർ നേരിടുന്ന അതിക്രമങ്ങൾകണ്ടില്ലെന്ന് നടിക്കരുത്.. കുട്ടികളെ സംരക്ഷിക്കാൻ ബാധ്യത ഉള്ളവർ തന്നെ അവരെപല രീതികളിൽ പീഡിപ്പിക്ക പെടുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യം മാറ്റിയെടുക്കണമെന്നും അതിന് മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ് എന്നും ശ്യാമളാ ദേവി പറഞ്ഞു..
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. രാധാനി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.
ചൈൽഡ് വെൽഫെയർ ജില്ലാ കമ്മറ്റി അംഗം അഡ്വ. പി. പി. മണിയമ്മ. ജുവനൈൽ ജസ്റ്റിസ് അംഗം അഡ്വ. ബി. മോഹൻ കുമാർ. ചൈൽഡ് വെൽഫെയർ ജില്ലാ കമ്മറ്റി അംഗം അഡ്വ . പി. രജിത. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ കമ്മറ്റി അംഗം അഡ്വ. എ. കെ. പ്രിയ. ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ അനീഷ് ജോസ്. കെ. ആർ. എം. യു. ജില്ലാ കമ്മറ്റി പ്രസിഡന്റ് ടി. കെ. നാരായണൻ. എന്നിവർ പ്രസംഗിച്ചു.
ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം അഡ്വ. എം. ആർ. ശിവ പ്രസാദ് സ്വാഗതവും. പഞ്ചായത്ത് സെക്കട്ടറി കെ. റാഷിദ് നന്ദിയും പറഞ്ഞു.
കുട്ടികളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ. പി. പി. ശ്യാമള ദേവിയും ശിശു സൗഹൃദ പഞ്ചായത്ത് എന്ന വിഷയത്തിൽ ബാലാവകാശ കമീഷൻ അംഗം സി. വിജയകുമാറും. ശിശു സംരക്ഷണ സംവിധാനങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി. എ. ബിന്ദുവും ക്ലാസ് എടുത്തു.
അംഗണ വാടി ടീച്ചർ മാർ. ആശാ വർക്കർ മാർ. ചൈൽഡ് ലൈൻ പ്രവർത്തകർ വനിതാ പോലീസ് ഉദ്യോഗസ്ഥർ. ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ തുടങ്ങി നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു..