കാഞ്ഞങ്ങാട്ട് ഫിഷ് ലാന്റിങ് സെന്ററിന് 1.45 കോടി അനുവദിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ തീരദേശ മേഖ ലയിലെ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി ഫിഷ് ലാന്റി ങ് സെന്ററിന് അംഗീകാരം ലഭിച്ചത്. ഇതിനായി 1.45 കോടി രൂപ കാസർകോട് പാക്കേജിൽ അനുവദിച്ചിട്ടുള്ളതായി റവ ന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് മീനാപീസ് കടപ്പുറത്താണ് ഫിഷ് ലാന്റിങ് സെന്റർ യാഥാർത്യ മാകുന്നത്. ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തിനാണ് നിർ മാണ ചുമതല. മീനാപ്പീസ് നിലവിലുള്ള സംവിധാനം ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും. ബോട്ടുകൾ, ഓട ങ്ങൾ തുടങ്ങിയവ പാർക്ക് ചെയ്യാൻ സ്ഥിരം സംവിധാനം ഒരു ങ്ങും. മത്സ്യ വിപണനം, സംസ്കരണം തുടങ്ങിയ കാര്യ ങ്ങൾക്കുള്ള സംവിധാനവും ഇതോടൊപ്പം ഒരുക്കും. ബോട്ടു കൾ അടുക്കിയിടാനുള്ള സംവിധാനവും ആവശ്യത്തിന് ശു ചി മുറികളും അടങ്ങുന്ന വിശദമായ രൂപരേഖയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .തീരദേശ മേഖലയിൽ മത്സ്യതൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന ഫിഷർ മാൻ ടി | യൂട്ടിലിറ്റി സെന്റർ അജാനൂർ കടപ്പുറത്ത് അനുവദിച്ചതിന് പിറകെയാണ് ഫിഷ് ലാന്റിങ് സെന്റർ കൂടി യാഥാർത്ഥ്യമാവുന്നത്