മിസ്റ്റർ കാസർകോടിനെ
അനുമോദിച്ചു.
മുളിയാർ:ശരീരസൗന്ദര്യ മൽസരത്തിൽ മിസ്റ്റർ കാസർകോട് ചാമ്പ്യൻഷിപ്പ്നേടിയ
ബോവിക്കാനം വാർഡിലെ ഗണേഷ് ഗോപാലിനെ
ജനപ്രതിനിധികളും, പൊതു പ്രവർത്തകരും വീട്ടിലെത്തി അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്
ഉപഹാരം കൈമാറി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം
എം.കുഞ്ഞമ്പു നമ്പ്യാർ ഉൽഘാടനം ചെയ്തു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടിഅധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവർത്തകൻ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു. മുളിയാർ ആലിങ്കാലിലെ ഗോപാലൻ (കേരള ബാങ്ക് കലക്ഷൻ ഏജൻ്റ്) ഉഷ (കുടുംബശ്രീ സി.ഡി.എസ് അംഗം)
എന്നിവരുടെ മകനാണ്.
മേഘ ചന്ദ്രശേഖറാണ് ഭാര്യ.
മാർച്ച് 14 ന് കോഴിക്കോട് നടക്കുന്ന
സംസ്ഥാന മൽസരത്തിൽ
ജില്ലയെ പ്രതിനിധീകരിക്കും.