യുവാവ് തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ;കാഞ്ഞങ്ങാട്ടെ മദ്യഷാപ്പിലെ ജീവനക്കാൻ ദിദീഷാണ് മരിച്ചത്
തൃക്കരിപ്പൂർ:യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കടലോരത്തെതെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൈക്കീലിലെ ദാമോദരൻ്റെയും തങ്കമണിയുടെയും മകൻ ദിദീഷി(25)നെയാണ് വലിയപറമ്പ് പഞ്ചായത്തിലെ കന്നുവീട് കടപ്പുറത്തെ ശ്മശാന പരിസരത്ത് തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷമായി കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻ്റിനടുത്ത ബാറിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 10.30 മണിയോടെ സുഹൃത്തായ ഇടയിലെക്കാട് സ്വദേശിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അപകടമുണ്ടായതായും നാട്ടുകാർ പറയുന്നുണ്ട്. യുവാവിൻ്റെ മരണത്തിൽ
ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ ഉച്ചയോടെ വിരലടയാള വിദഗ്ദരെത്തിയ ശേഷമാണ് ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയത്. പരിയാരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. സഹോദരൻ: ജിതിൻ.