ശ്രീ മൂകാംബിക കാരുണ്യ യാത്രയിൽ സ്വരൂപിച്ച ചികിത്സാ സഹായം സത്യയ്ക്ക് കൈമാറി
പരപ്പ :പരപ്പയ്ക്കടുത്ത ബാനത്തെ ഇരുവൃക്കകളും തകരാറിലായ സത്യയ്ക്ക് ശ്രീ മൂകാംബിക കാരുണ്യയാത്ര കൂട്ടായ്മ സ്വരൂപിച്ച സാമ്പത്തികസഹായം സത്യ ചികിത്സാ സഹായ നിധി ചെയർപേഴ്സൺ ഉഷ ടി.വിക്ക് മൂകാംബിക കാരുണ്യ കൂട്ടായ്മ പ്രതിനിധി ബാലഗോപാൽ കൈമാറി. രണ്ട് കുട്ടികളുടെ അമ്മയായ സത്യയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപയാണ് ഡോക്ടർമാർ ചെലവ് കണക്കാക്കിയിരിക്കുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന സത്യയുടെ ഭർത്താവ് മധു പ്രിയതമയ്ക്ക് വൃക്ക കൊടുക്കാൻ ഒരുക്കമാണ്. ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. Account No.47062200026800
IFSC Code SYNB004706