തിരുവനന്തപുരത്ത് സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഒന്നടങ്കം ബിജെപിയിലേക്ക് കുടിയേറി. ബംഗാൾ മോഡലിൽ അമ്പരന്ന് നേതാക്കൾ
തിരുവനന്തപുരം: കോവളം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ അടക്കം നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവർത്തകരെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവൻ പ്രവർത്തകരും ബിജെപിയിലേക്കെത്തിയിരിക്കുകയാണ്.സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയൽക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള ലിജു, അഭിലാഷ് എന്നിങ്ങനെ നിരവധി പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു. വിഴിഞ്ഞം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന വ്യക്തിയാണ് മുക്കോല പ്രഭാകരൻ.
തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായൺ, സംസ്ഥാന പ്രഭാരിമാരായ സി പി രാധാകൃഷ്ണൻ, വി സുനിൽ കുമാർ, എന്നിങ്ങനെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തൈക്കാട് ഇലങ്കനഗർ റോഡിലാണ് ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് ഓഫീസ്.