മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് ഒരു മണിക്കൂറോളം
കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽ യാത്ര ചെയ്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും മത്സ്യ ബന്ധന ബോട്ടിലാണ് യാത്ര ആരംഭിച്ചത്. തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുലും യാത്ര നടത്തിയത്. ഒരു മണിക്കൂറോളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്.
അതേ സമയം മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള രാഹുലിന്റെ സംവാദം അൽപ്പ സമയത്തിനുള്ളിൽ ഉണ്ടാകും.
ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഇന്ന് മത്സ്യ തൊഴിലാളികളുമായുള്ള രാഹുലിന്റെ സംവാദമെന്നത് ശ്രദ്ദേയമാണ്. കൊല്ലം തങ്കശേരി കടപ്പുറത്താണ് സംവാദം സംഘടിപ്പിക്കുന്നത്