ഐസ്ക്രീമില് എലി വിഷം കഴിച്ച സംഭവം:അദ്വൈതിനു പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിനു കിഴടങ്ങി.
കാഞ്ഞങ്ങാട് : ഒടുവിൽ ദൃശ്യയും മരണത്തിനു കിഴടങ്ങി ആത്മഹത്യ ചെയ്യാനായി ഐസ്ക്രീമിൽ എലി വിഷം ചേർത്ത് അൽപ്പം കഴിച്ച് മേശപ്പുറത്ത് വെച്ച ശേഷം കസേരയിൽ ഇരുന്ന അമ്മ ഉറങ്ങിപ്പോയതിനെ തുടർന്ന് അബദ്ധത്തിൽ മകൻ എടുത്തുകൊണ്ടുപോയി കഴിച്ചു. നാലര വയസ്സുകാരനായ മകൻ മരിച്ചു
അജാനൂരിൽ നാടിനെ നടുക്കിയ സംഭവം,
ഐസ്ക്രീം കഴിച്ച 19 കാരിയായ സഹോദരി ദൃശ്യ രണ്ടാഴ്ചയിലേറെ ആശുപത്രിയിലായി വർഷയുടെ രണ്ട് വയസ്സുള്ള കുട്ടിയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്,ആദ്യം അൽപ്പം വിഷം ചേർത്ത ഐസ്ക്രീം കഴിച്ചതിനാൽ അമ്മ ഉറങ്ങിയപ്പോഴാണ് നാലര വയസ്സുകാരനായ മകൻ മേശപ്പുറത്ത് കിടന്നിരുന്ന ഐസക്രീം എടുത്തുകൊണ്ടുപോയി ഇളയമ്മയ്ക്കും ഇളയകുട്ടിക്കും കൊടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 11 നടന്ന സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
അദ്വൈത് എന്ന നാലരവയസ്സുകാരനാണ് അമ്മ വർഷയുടെ (22) ആത്മഹത്യാ ശ്രമത്തിനിടെ ജീവൻ നഷ്ടമായത്.
ഉറക്കം ഉണർന്ന ശേഷം ഐസ്ക്രീം മേശപ്പുറത്ത് കാണാത്തതിനെ തുടർന്ന് വീടിന്റെ മുൻഭാഗത്തേക്ക് വർഷ പോയപ്പോൾ വിഷം ചേർത്ത ഐസ്ക്രീം എല്ലാവരും കഴിച്ചിരുന്നു.
എന്നാൽ തനിക്ക് കാര്യമായ പ്രശ്നങ്ങൾ സംഭവിച്ചില്ല എന്ന് കരുതിയ വർഷ ആരോടും സംഭവം പറയാതെ ഉറങ്ങുകയായിരുന്നു. അർദ്ധരാത്രിയോടെ മകനും സഹോദരിയും ഇളയ മകനും ഛർദിക്കാൻ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെയാണ് നാല് പേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സമീപത്തെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റു എന്നാണ് ആദ്യം കരുതിയത്, ഈ നിലയിലായിരുന്നു പോലീസ് അന്വേഷണവും.
അദ്വൈദ് പിറ്റേന്ന് മരിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്, അമ്മ വർഷ കോഴിക്കോടും സഹോദരി ദൃശ്യ പരിയാരത്തും ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇതിനിടെ വർഷ ചികിത്സയ്ക്ക് ശേഷം മൂന്നു ദിവസം മുന്നേ വീട്ടിൽ മടങ്ങിയെത്തിയിരുന്നു വസന്തൻ സാജിത ദമ്പതികളുടെ ഇളയമകളാണ് ദൃശ്യ-ഹർഷ , വർഷ എന്നിവരാണ് മറ്റു മക്കൾ.