കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സിക്രട്ടറിയും സംയുക്ത മുസ്ലീം ജമാഅത്ത് ഖജാൻജിയുമായ ചിത്താരിയിലെ വൺഫോർ അബ്ദുറഹിമാൻ ലീഗ് വേദികളിൽ നിന്ന് മാറിനിൽകുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായായി. മുസ്ലീം ലീഗിന്റെ പോഷക സംഘടന കാഞ്ഞങ്ങാട്ടെ സി.എച്ച്. സെന്ററിന്റെ വൈസ് ചെയർമാൻ പദവിയിൽ നിന്നും വൺഫോർ അബ്ദുറഹിമാൻ നേരത്തെ രാജിവെച്ചതും പാർട്ടി വേദികളിൽ നിന്നും മാറിനിൽകുന്നതുമാണ് അഭ്യൂഹങ്ങൾക്ക് പിന്നിൽ. ,സി.എച്ച്. സെന്ററിന്റെ വൈസ് ചെയർമാൻ പദവി ഒഴിഞ്ഞപ്പോൾ രാജിക്കത്ത് നേരിട്ട് നൽകാതെ സെന്റർ ചെയർമാന് മറ്റൊരു ഭാരവാഹി മുഖാന്തിരം കൈമാറിയതും അതും അകൽച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. സി.എച്ച്. സെന്ററിന്റെ പ്രഥമ സംരംഭമായ ഡയാലിസിസ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം രണ്ടാഴ്ച്ച മുമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു. ശൃംഗാര ഫോൺ വിവാദത്തെ തുടർന്ന് ലീഗ് തീരുമാനമനുസരിച്ച് ഹമീദ് ഹാജിcയെയും ബഷീറിനെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല . ലീഗ് സംസ്ഥാന അധ്യക്ഷനായ ഹൈദരലി ശിഹാബ് തങ്ങൾ ഹമീദ് ഹാജി കൺവീനറായ സ്ഥാപനത്തിലേക്ക് പോവുന്നതിലുള്ള പാർട്ടിയുടെ എതിർപ്പ് മാനിച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗ് ഓഫീസായ മെട്രോ മുഹമ്മദ് ഹാജി സ്മാരക സൗധം ഉദ്ഘാടന വേദിയിലാണ് സിഎച്ച് സെന്റർ ഉദ്ഘാടനം ചെയ്തതായി ഹൈദരലി പ്രഖ്യാപിച്ചത്. അതേസമയം ബഷീർ വെള്ളിക്കോത്ത്, സി.എച്ച് സെന്റർ വൈസ് ചെയർമാൻ സ്ഥാനം രാജി വെക്കുകയും, ഏ.ഹമീദ് ഹാജി സിഎച്ച് സെന്റർ കൺവീനർ സ്ഥാനം രാജി വെക്കാൻ സി.എച്ച്. സെന്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നതാണ് . എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ ചേർന്ന സി.എച്ച് സെന്റർ യോഗത്തിൽ ഹമീദ് ഹാജിയുടെയും ബഷീർ വെള്ളിക്കോത്തിന്റെയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് വിവാദങ്ങളെ കാര്യമാക്കണ്ടന്നും ഭാരവാഹികൾ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ബശീറിന്റെ ശൃംഗാര ഫോൺ സന്ദേശ വിവാദ വിഷയത്തിൽ ആരോപണ വിധേയരായവർക്കൊപ്പം പ്രവർത്തിക്കാൻ പ്രയാസമുള്ളതിനാലാണ് വൺഫോർ അബ്ദുറഹിമാൻ സി.എച്ച്. സെന്റർ ഭാരവാഹിത്വം രാജിവെച്ചതും പാർട്ടി പരിപാടികളിൽ നിന്നും മാറിനിൽകുന്നതും . സി എച്ചിന്റെ പാരമ്പര്യം ഉയർത്തി പിടിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കുന്നവർക്കൊപ്പം പ്രവർത്തിച്ചാൽ അത് തൻറെ പൊതുബോധത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറിനിൽകുന്നതെന്ന് വൺഫോർ അബ്ദുറഹിമാനുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. അതേസമയം തന്നെ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയുടെ ഒഴിഞ്ഞു മാറ്റം പ്രവർത്തകർക്കിടയിൽ ഏറെ ചർച്ചയാവുകയാണ്. വൺ ഫോർ അബ്ദുറഹ്മാൻ ലീഗിൽ നിന്നും പുറത്തു പോവുകയാണെന്ന് ഉള്ള അഭ്യൂഹവും വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.