പ്ലസ്ടു വിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് മരിച്ചനിലയിൽ
അടിമാലി: പ്ലസ്ടു വിദ്യാർഥിയുടെ കൊലപാതകത്തിലെ പ്രതിയെന്ന് കരുതുന്ന ബന്ധു അരുണിനെ (28) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്തുനിന്ന് 150 മീറ്റർ അകലെ ആളൊഴിഞ്ഞ വീടിന് മുന്നിലെ മരത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഇവിടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അരുൺ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത.
പള്ളിവാസൽ പവർഹൗസിന് സമീപം പൈപ്പ്ലൈനിനടുത്ത് വാടകക്ക് താമസിക്കുന്ന വണ്ടിത്തറയിൽ രാജേഷിെൻറ മകൾ രേഷ്മയെ (17) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. വള്ളക്കടവ്-പവർഹൗസ് റോഡരികിലെ കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് രേഷ്മ.
പിതാവിെൻറ അർധസഹോദരനാണ് നീണ്ടപാറ സ്വദേശിയായ വണ്ടിത്തറയിൽ അരുൺ (28). ഇയാൾ രേഷ്മക്കൊപ്പം നടന്നുപോകുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്കൂൾ ബാഗും അരുണിേൻറതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണിെൻറ കവറും ബാറ്ററിയും ലഭിച്ചു. സംഭവശേഷം അരുണിനെ കാണാതാവുകയായിരുന്നു.
അരുൺ പെൺകുട്ടിയോട് തുടരെ പ്രണയാഭ്യർഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ഇയാൾ രാജകുമാരിയിലെ ഫർണിച്ചർ കടയിൽ ജീവനക്കാരനാണ്.
അരുൺ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. രാജകുമാരിയിൽ വാടകക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയ ഈ കുറിപ്പ് പത്തുപേജുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും കത്തിൽ പറയുന്നു. രേഷ്മയോട് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിെച്ചന്നും എഴുതിയിട്ടുണ്ട്.
തന്നെ വഞ്ചിച്ചവൾ ജീവിച്ചിരിക്കാൻ പാടില്ലെന്ന തീരുമാനമെടുത്താണ് വെള്ളിയാഴ്ച അരുൺ ആയുധവുമായി കുഞ്ചിത്തണ്ണിയിൽ എത്തിയത്. പിതൃസഹോദരെൻറ മനസ്സിലിരിപ്പ് അറിയാതെയാണ് രേഷ്മ സ്കൂൾ വിട്ട് വള്ളക്കടവിൽ എത്തി അരുണിനൊപ്പം നടന്നുപോയത്. പുഴയോരത്തിരുന്ന് സംസാരിക്കാം എന്നുപറഞ്ഞ് പെൺകുട്ടിയെ റോഡിന് താഴേക്ക് കൂട്ടിക്കൊണ്ടുപോയതാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.
കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് രേഷ്മയെ മൂന്നുതവണ കുത്തിയ പ്രതി മരണമുറപ്പിച്ചശേഷം സ്ഥലംവിടുകയായിരുന്നു. അരുണിനായി ഡ്രോൺ ഉൾപ്പെെട സംവിധാനങ്ങൾ ഉപയോഗിച്ച് കഴിഞ്ഞദിവസങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.