കൊട്ടോടി ചീമുള്ള് കോളനിയില്‍ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുത്ത വധുവരന്മാര് ഉള്‍പ്പെടെ 55 പേര് കോവിഡ് പോസിറ്റീവ്
രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി ചീമുള്ള് കോളനിയില്‍ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുത്ത വധുവരന്മാര് ഉള്‍പ്പെടെ 55 പേര് കോവിഡ് പോസിറ്റീവ്. ഇവരെ ഊക്കിനടുക്ക മെഡിക്കല്‍ കോളേജിലെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. കോളനിയിലെ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ പോസിറ്റീവായ 55 പേരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ എല്ലാവരും പോസിറ്റീവായി. തുടര്‍ന്നാണ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. 2 വിവാഹങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിലായി കോളനിയില്‍ നടന്നത്.