കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നെന്നും പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും കോഴിക്കോട് മുന്‍ മേയറും സി.പി.ഐ.എം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്.
എന്നാല്‍ ബി.ജെ.പിയുമായി യോജിക്കാനിവില്ലെന്ന് കെ.സുരേന്ദ്രനെ അറിയിച്ചെന്നും തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും രവീന്ദ്രന് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേരത്തെ കെ.സുരേന്ദ്രന് തോട്ടത്തില്‍ രവീന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുമ്പാണ് രവീന്ദ്രനെ സുരേന്ദ്രന് സന്ദര്‍ശിച്ചത്.
എന്നാൽ രവീന്ദ്രനെ സന്ദർശിച്ചിരുന്നുവെന്നും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.