കെ.എസ്.ആർ.ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത സമരം ആരംഭിച്ചു
തിരുവനന്തപുരം. കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ സമരം ആരംഭിച്ചു. എംഡി ബിജു പ്രഭാകറുമായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
പ്രതിപക്ഷ സംഘടനകളായ ടിഡിഎഫും ബിഎംഎസുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ സ്വിഫ്റ്റ്, ശമ്ബള പരിഷ്കരണം തുടങ്ങിയ വിഷയങ്ങളില്‍ കബളിപ്പിക്കല്‍ ഒത്തുതീര്‍പ്പിനു തയാറല്ലെന്ന് ടിഡിഎഫും ബിഎംഎസും ഇന്നലെ നിലപാട് അറിയിച്ചിരുന്നു.
അതേസമയം, ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയത്.