കോഴിക്കോട്: കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. കത്വ –ഉന്നാവ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് സുബൈറിനെ പ്രതിക്കൂട്ടിലേറ്റാന്‍ യൂത്ത് ലീഗിലെ ഒരുവിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസടക്കം വെട്ടിപ്പിന് നേതൃത്വം നല്കിയ പ്രധാനികളെ നേതൃത്വം രക്ഷിക്കയാണെന്നും സുബൈർ പക്ഷം ആരോപിക്കുന്നു . ഗ്രൂപ്പിസത്തിന്റെ ഭാഗമായി സുബൈറിനെ ബലിയാടാക്കി തെരഞ്ഞെടുപ്പിന് മുമ്ബ് യൂത്ത് ലീഗിന്റെ മുഖം രക്ഷിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മറ്റു ചില പരാതികള്‍ കൂടി ഫിറോസ് പക്ഷം സുബൈറിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നതായാണ് സൂചന. രണ്ടു ദിവങ്ങൾക്കുളിൽ സുബൈറുമായി ബന്ധപെട്ട വലിയ വിഷയം പുറത്തു വരുമെന്നാണ് സൂചന , കത്വ – ഉന്നാവ ഫണ്ട് വെട്ടിപ്പ് ബാങ്ക് രേഖകള്‍ സഹിതം പുറത്ത് വന്നതോടെ ദേശീയ ജനറല്‍ സെക്രട്ടറി സുബൈറിനെ പ്രതിക്കൂട്ടിലാക്കാന്‍ ഒരുവിഭാഗം ബോധപൂര്‍വ്വം ശ്രമിച്ചത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ രാജിയും , മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ സുബൈര്‍ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലും ഉണ്ടായി. ഇതിന്‍്റെ തുടര്‍ച്ചയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. ഗ്രൂപ്പിസത്തിന്റെ ഭാഗമായി സുബൈറിനെ ബലിയാടാക്കി തെരഞ്ഞെടുപ്പിന് മുമ്ബ് മുഖം രക്ഷിക്കാനുള്ള ലീഗ് നീക്കമാണ് സുബൈറിന്്റെ രാജിയില്‍ കലാശിച്ചത്. ഇതിന്റെ ഭാഗമായി ഡല്‍ഹി കേന്ദ്രീകരിച്ച് മറ്റു ചില പരാതി കൂടി പാര്‍ടി നേതൃത്വം സുബൈറിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നതായും വിവരമുണ്ട്. സമ്മര്‍ദ്ദത്തിലാക്കി രാജി ആവശ്യപ്പെട്ടു എന്നാണ് സൂചന. ഗൂഢാലോചന തിരിച്ചറിഞ്ഞ് സബൈര്‍ രാജിവെച്ചു എന്നാണ് സുബൈറിനെ അനുകൂലിക്കുന്നവര്‍ നല്കുന്ന വിവരം.