ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പരിധിയില്‍ വരുന്ന കാര്‍ഷികാവശ്യത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഫെബ്രുവരി 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ വിതരണം ചെയ്യും
കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പരിധിയില്‍ വരുന്ന കാര്‍ഷികാവശ്യത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ വിതരണം ചെയ്യുന്നു. അജാനൂര്‍, കാഞ്ഞങ്ങാട് കൃഷിഭവനുകളിലെ പെര്‍മിറ്റുകള്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസിലും പടന്ന, തൃക്കരിപ്പൂര്‍ കൃഷിഭവനുകളിലെ പെര്‍മിറ്റുകള്‍ തൃക്കരിപ്പൂര്‍ കൃഷിഭവനില്‍ നിന്നും മറ്റുള്ളവ അതാത് കൃഷിഭവനുകളിലും വിതരണം ചെയ്യും.
പെര്‍മിറ്റ് ഉടമകള്‍ ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്ഡിന്റെി കോപ്പി, കൃഷിഭവനില്‍ നിന്ന് ലഭിച്ച റേഷന്‍ പെര്‍മിറ്റിന്റെ വിലയായ 50 രൂപ എന്നിവ സഹിതം കാര്‍ഡ് ഉടമയോ അല്ലെങ്കില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഹാജരായി പെര്‍മിറ്റ് കൈപ്പറ്റേണ്ടതാണ്.