കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തി വിടുന്നില്ല; തലപ്പാടി അതിർത്തിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
മഞ്ചേശ്വരം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടാത്ത കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് തലപ്പാടി അതിർത്തിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുസ്ലിം ലീഗിന്റെ എ കെ എം അഷ്റഫ്,
എസ്ഡിപിഐയുടെ അഷ്റഫ് ബഡാജേ,
കോൺഗ്ഗ്രസിന്റെ ഹർഷാദ് വോർക്കാടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം നീണ്ട പ്രതിഷേധം.
തലപ്പാടിയിൽ ദേശീയ പാതയിലെ റോഡാണ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. കേരള പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കര്‍ണാടക പൊലീസ് വഴിയില്‍ തടയുകയാണ്. കാസര്‍കോട് അതിര്‍ത്തി കടന്ന് ചെല്ലുന്ന യാത്രക്കാരെയാണ് വാഹനം തടഞ്ഞ് പരിശോധിക്കുന്നത്.
കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്നാണ് കർണാടകയുടെ വാദം. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കുൾപ്പെടെ കഴിഞ്ഞ 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ബസില്‍ കയറുമ്പോൾ റിപ്പോര്‍ട്ട് ഉണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പാക്കണം.
അതേസമയം, രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണമില്ല