ദാദ്ര നഗര്‍ ഹവേലി എം പി. മോഹന്‍ ദേല്‍കര്‍ മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
മുംബൈ : ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നുള്ള എം പി. മോഹന്‍ ദേല്‍കറെ (58) ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹോട്ടല്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
കേന്ദ്രഭരണ പ്രദേശമായ ദാദ്രാ നഗറില്‍ നിന്ന് ഏഴ് തവണയായി പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് മോഹന്‍ ദേല്‍കര്‍. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ദേല്‍കര്‍ 2019ല്‍ പാര്‍ട്ടി വിടുകയും ആ വര്‍ഷത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയുമായിരുന്നു.