ഇത് വട്ടാണോ ?നാക്ക് മുറിച്ചു, കൊമ്പ് വെച്ചു; ശരീരം ആസകലം ടാറ്റൂ; യുവാവിന്റെ ആഗ്രഹം ഡ്രാഗണായി മാറണം
ബോഡി മോഡിഫിക്കേഷന് ചെയ്ത് ശരീരത്തില്‍ പരീക്ഷണം നടത്തുന്ന നിരവധി പേരുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് വികൃതമായി തോന്നാമെങ്കിലും ചെയ്യുന്നവര്‍ക്ക് സന്തോഷമാണ് നല്‍കുന്നത്. ഇപ്പോള്‍ ഡ്രാഗണിനെ പോലെയാകാന്‍ ബോഡി മോഡിഫിക്കേഷന് നടത്തിയ ആളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. 30കാരനായ ജോഷ്വ ബര്ണ്സ് ആണ് തന്റെ 19മത്തെ വയസ് മുതല്‍ ബോഡി മോഡിഫിക്കേഷന് നടത്തിയത്.
ഡ്രാഗണിനെപ്പോലെ ആകാനായി യുവാവ് ഇതിനോടകം ചിലവിട്ടത് 20,000 ഡോളറാണ്. സാഹസിക കലാകാരനായ ബര്ണ്സ് പാമ്പുകളെ വിറ്റ് സമ്പാദിയ്ക്കുന്ന പണമാണ് ഇതിനായി നീക്കി വെച്ചത്. ആദ്യം നാവ് രണ്ടായി മുറിക്കുകയാണ് ചെയ്തത്. ചെവികള്‍ മുറിച്ചും ഷെയ്പ് ചെയ്തും കൂര്‍പ്പിച്ച് വച്ചു. നാവിന് പര്‍പ്പിള്‍ നിറം വരുത്തി. തലയില്‍ സിലിക്കണ്‍ കൊണ്ടുള്ള കൊമ്പും ഘടിപ്പിച്ചു. വന്‍ വില വരുന്ന ടാറ്റൂകള്‍ ദേഹം മുഴുവന്‍ പതിപ്പിച്ചു.
മാത്രമല്ല, സ്വകാര്യ ഭാഗങ്ങളില്‍പ്പോലും ടാറ്റൂ ചെയ്ത് പൂര്‍ണമായും ഡ്രാഗണ്‍ ആകാനുള്ള പരിശ്രമവും നടത്തി. ഇതിനെല്ലാം ഇയാള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് കാമുകി ട്രിസ്റ്റണ്‍ ആണെന്നാണ് ബര്ണ്സ് പറയുന്നത്. ലോകത്തില്‍ ഇതുവരെയുള്ള ബോഡി മോഡിഫിക്കേഷന് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കണമെന്നും 100 ശതമാനം ഡ്രാഗണായി മാറണമെന്നുമാണ് ഇയാളുടെ ആഗ്രഹം.