കർണാടക അതിർത്തി കോവിഡ ടെക്സ്റ്റ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം കോടതിയെ സമീപിക്കും പിഡിപി
കാസർകോട്: കാസർകോട് തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങൾ വഴി കർണാടകയിലേക്ക് പോകുന്ന കേരളീയർക്ക് കോവിഡ് ടെക്സ്റ്റ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയ കർണാടക സർക്കാറിന്റെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു ദിനേന വിദ്യാലയങ്ങൾക്കും ഹോസ്പിറ്റലുകൾ ക്കും മംഗലാപുരത്ത് ആശ്രയിക്കുന്ന കാസർകോട് ജില്ലയുടെ ജനങ്ങളുടെ ആശങ്ക അകറ്റാൻ കേരള സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കർണാടക സർക്കാറുമായി കേരള സർക്കാർ സംസ്ഥാനതല ചർച്ചകൾ നടത്തണമെന്നും പിഡിപി ആവശ്യപ്പെട്ടു ഇന്ത്യയിലെ ഒരു രാജ്യത്തും ഇല്ലാത്ത ക്രൂരമായ നടപടിയാണ് കർണാടക സർക്കാർസ്വീകരിച്ചിട്ടുള്ളത് എന്നും പിഡിപി ജില്ലാ ഭാരവാഹികൾ കുറ്റപ്പെടുത്തി കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ കാസർഗോഡ് മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ നിർമ്മിക്കുമെന്നും മോഹന വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിരുന്ന പ്രമുഖർ വാഗ്ദാനങ്ങൾ നിറവേറ്റാൻ മുൻകൈഎടുക്കണമെന്നും പിഡിപി ജില്ലാ പ്രസിഡണ്ട് പി എം സുബൈർ പടുപ്പ് ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു