മാണി സി.കാപ്പന് കോണ്‍ഗ്രസിലേക്കില്ല; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും
തിരുവനന്തപുരം: എന്‍സിപി വിട്ട മാണി സി കാപ്പന് കോണ്‍ഗ്രസിലേക്കില്ല. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫുമായി സഹകരിച്ചു പോകാനാണ് ഉദ്ദേശമെന്ന് കാപ്പന് പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് താന്‍ പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും കാപ്പന് പറഞ്ഞു. തന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയുമായി മുന്നോട്ട് പോകുമ്ബോള്‍ മൂന്ന് സീറ്റോളം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പന് പറഞ്ഞു.
പാലാ സീറ്റിന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ എല്‍.ഡി.എഫ് വിട്ട കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി യോഗത്തിലും മുല്ലപ്പള്ളി ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മാണി. സി. കാപ്പന് അഭിപ്രായം നിലപാട് പ്രഖ്യാപിച്ചത്.