കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ.. വെള്ളരിക്കുണ്ടിൽ 24ന് ബോധ വത്കരണ സെമിനാർ നടത്തും..
വെള്ളരിക്കുണ്ട് :കാസർകോട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെയും കെ. ആർ. എം. യു. ജില്ലാ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്ക് എതിരായുള്ള അതിക്രങ്ങളും നിയമ സംരക്ഷണവും എന്ന വിഷയത്തിൽ ബോധവൽകരണ സെമിനാർ സംഘടിപ്പിക്കും.
ഈ മാസം 24ന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ സംസ്ഥാന ബാലാവകാശ കംമീഷൻ അംഗം അഡ്വ. പി. പി. ശ്യാമള ദേവി ഉൽഘാടനം ചെയ്യും. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിക്കും.
ചൈൽഡ് വെൽഫെയർ ജില്ലാ കമ്മറ്റി അംഗം അഡ്വ. പി. പി. മണിയമ്മ. ജുവനൈൽ ജസ്റ്റിസ് അംഗം അഡ്വ. ബി. മോഹൻ കുമാർ. ചൈൽഡ് വെൽഫെയർ ജില്ലാ കമ്മറ്റി അംഗം അഡ്വ . പി. രജിത. അഡ്വ. എ. കെ. പ്രിയ. ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ അനീഷ് ജോസ്. കെ. ആർ. എം. യു. ജില്ലാ കമ്മറ്റി പ്രസിഡന്റ് ടി. കെ. നാരായണൻ. എന്നിവർ പ്രസംഗിക്കും.
ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം അഡ്വ. എം. ആർ. ശിവ പ്രസാദ് സ്വാഗതവും. പഞ്ചായത്ത് സെക്കട്ടറി കെ. റാഷിദ് നന്ദിയും പറയും.
കുട്ടികളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ. പി. പി. ശ്യാമള ദേവിയും ശിശു സൗഹൃദ പഞ്ചായത്ത് എന്ന വിഷയത്തിൽ ബാലാവകാശ കമീഷൻ അംഗം സി. വിജയകുമാറും. ശിശു സംരക്ഷണ സംവിധാനങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി. എ. ബിന്ദുവും ക്ലാസ് എടുക്കും..