കാഞ്ഞങ്ങാട്ട് വാഹനാപകടത്തില്‍ നീലേശ്വരം തൈക്കടപ്പുറം സ്വദേശി മരണപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട് : മകൻ്റെ മെഡിക്കൽ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് കുടുംബസമേതം മടങ്ങി വരുന്നതിനിടയിൽ | തൈക്കടപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. തൈക്കടപ്പുറം പ്രിയദർശനി കോളനിയിലെ മുൻ പ്രവാസി പ്രാദേശിക കോൺഗ്രസ് നേതാവുമായ എം. വി. തമ്പാൻ (55) ആണ് മരിച്ചത്.കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. ഇന്നലെ രാത്രി കൊവ്വൽ പള്ളിയിലാണ് അപകടം.വാഹനത്തിൽ കാൽ കുടുങ്ങിക്കിടന്ന ‘ തമ്പാനെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലുംസാധിക്കാത്തതിനാൽ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത് ഗുരുതര പരിക്കേറ്റ മറ്റു രണ്ടു പേരിൽ ഒരാളെ മംഗലാപുരത്തേക്കും മറ്റൊരാളെ കണ്ണൂരിലേക്കും മാറ്റി ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം ഉണ്ടായത്.