കുന്നുംപാറ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം: നിർമ്മാണ തൊഴിലാളി യൂണിയൻ ചിത്താരി ഡിവിഷണൽ സമ്മേളനം
കാഞ്ഞങ്ങാട്: നിർമ്മാണ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക ,രാ വണീശ്വരം കുന്നുംപാറ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുക, പ്രദേശത്തെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കുക – നിർമ്മാണ തൊഴിലാളി യൂണിയൻ ചിത്താരി ഡിവിഷണൽ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
നിർമ്മാണ തൊഴിലാളി യൂണിയൻ ( CITU ) ചിത്താരി ഡിവിഷൻ സമ്മേളനം രാവണീശ്വരം കുന്നുപാറയിൽ വച്ച് നടന്നു. സംഘാടകസമിതി ചെയർമാൻ പ്രതീഷ് കുന്നുപാറ സ്വാഗതവും പ്രസിഡന്റ് രാജൻ പാലക്കി അധ്യക്ഷതയും വഹിച്ച സമ്മേളനം നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ എം.രാമൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.പി.എം. ചിത്താരി ലോക്കൽ സെക്രട്ടറി ബി. ബാലകൃഷ്ണൻ, സി. വി. കൃഷ്ണൻ, സജീവൻ,എ. വി. പവിത്രൻ, ചന്ദ്രൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ശശി കുന്നുപാറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രസിഡന്റ് രാജൻ പാലക്കി പതാക ഉയർത്തി. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി, ശശി കുന്നുംപാറ (പ്രസിഡന്റ് )രാജൻ പാലക്കി (സെക്രട്ടറി) കുഞ്ഞിരാമൻ പാണംതോട്( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.