സംസ്ഥാനങ്ങള്‍ക്ക് അവരുടെ സുരക്ഷ നോക്കണം: കര്‍ണാടകയെ ന്യായീകരിച്ച് സുരേന്ദ്രന്
കാസര്‍കോട് : കേരള അതിര്‍ത്തി കര്‍ണാടക അടച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സുരക്ഷ നോക്കേണ്ടിവരുമെന്ന് വിശദീകരണം.
കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം കര്‍ണാടക അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി.
വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇന്നു മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക അറിയിച്ചു.