‘ആരാ.. ഇവിടുത്തെ എം എൽ എ ‘..ചെർക്കള -ബദിയഡുക്ക റോഡിന്റെ അവസ്ഥകണ്ട് എൻ എ നെല്ലിക്കുന്നിനെ അടുത്തിരുത്തി മന്ത്രി ഇ പി ജയരാജൻ തുറന്നടിച്ചത് ഇങ്ങനെ.
കാസർകോട് :കാസർകോട് നിയോജക മണ്ഡലത്തിലെ അന്തർ സംസ്ഥാന പാതയുടെ അത്യന്തം ശോചനീയമായ അവസ്ഥ കണ്ട് മന്ത്രിസഭയിലെ കരുത്തനായ വ്യവസായ മന്ത്രി പരസ്യമായി പ്രതികരിച്ചത് ഇങ്ങനെ :’ആരാ ഇവിടുത്തെ എം എൽ എ.
ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ ഇന്ന് സഹകരണ ഭക്ഷ്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കേരളത്തിൽ ഒരിട ത്തും കാണാത്ത ഒരു റോഡിന്റെ ദുർഗതി നേരിട്ട് അനുഭവിച്ചത്.ചെർക്കള -കല്ലടുക്ക റൂട്ടിൽ ഇടനീർ പാലം മുതൽ ചർളടുക്കം
വരെയാണ് റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. ഇത് കണ്ടാണ് ഇതിലുള്ള തന്റെ അമർഷം മണ്ഡലം എം എൽ എ യെ അടുത്തിരുത്തി ആരാ ഇവിടുത്തെ എം എൽ എ എന്ന് ചോദിച്ചത്.