മൂന്നാം ഭാര്യയെ സംശയം, ഉറങ്ങുന്നതിനിടെ കഴുത്തറുത്തത് ഭര്‍ത്താവ്, സലീന ജീവഭയത്താല്‍ പുറത്തേക്കോടി സ്വയം ഓട്ടോ പിടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി,ഒടുവിൽ മരണവും ,എല്ലാത്തിനും സാക്ഷിയായി ഒന്നരവയസ്സുള്ള മകള്‍;
കോഴിക്കോട്: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ.വി. അഷ്റഫിന്റെ ഭാര്യ സലീന(43)യാണ് മരിച്ചത്.മാവൂര്‍ റോഡിലെ ലോഡ്ജില്‍വെച്ചാണ് അഷ്റഫ് സലീനയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപാതകശ്രമം നടക്കുന്ന സമയം ഇരുവരുടെയും ഒന്നരവയസുള്ള മകളും ഒപ്പമുണ്ടായിരുന്നു.
ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയായിരുന്ന സലീനയെ അത്യാവശ്യമായി കാണണമെന്നാവശ്യപ്പെട്ട് അഷ്റഫ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന സലീനയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.സലീനയുടെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകളോട് ഭാര്യ സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് അഷ്റഫ് പറഞ്ഞത്.
തുടര്‍ന്ന് സലീന ജീവഭയത്താല്‍ പുറത്തേക്കോടി സ്വയം ഓട്ടോ പിടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഭര്‍ത്താവാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് രേഖാമൂലം മൊഴി നല്‍കുകയും ചെയ്തു.14നുതന്നെ അഷ്റഫിനെ കസബ പോലീസ് അറസ്റ്റുചെയ്ത് റിമാന്ഡിലാക്കിയിരുന്നു. അഷ്റഫ് സലീനയെ വിവാഹം കഴിക്കുന്നതിനുമുമ്ബ് രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ചശേഷമായിരുന്നു രണ്ടാം വിവാഹം. പിന്നീട് സലീനയെയും വിവാഹം കഴിക്കുകയായിരുന്നു.