കൊലപാതക ശ്രമം: സഹോദരന്മാരായ പ്രതികള്‍ അറസ്റ്റില്‍
കഴക്കൂട്ടം: യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരന്മാരായ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.
വീടിന് മുന്നില്‍ പാട്ടകൊട്ടി ബഹളം വെച്ചത് ചോദ്യം ചെയ്തതിന്റെ പേരിലാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ചെറുവയ്ക്കല്‍ കട്ടേല സുമി വിലാസത്തില്‍ സുജിത്ത് (25), സഹോദരന് കീരി കുട്ടന് എന്ന സുബീഷ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തതത്. ജനുവരി ഒന്നിന് പുലര്ച്ചരണ്ടോടെയാണ് കട്ടേല ഞാറമൂട് വീട്ടില്‍ വിഷ്ണുവിനെ (30) ആക്രമിച്ച് പരിക്കേല്പിച്ചത്.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികള്‍ ആദ്യം സെഷന്‍സ് കോടതിയിലും പിന്നീട് ഹൈകോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. കഴക്കൂട്ടം എ.സി.പി ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ ശ്രീകാര്യം സര്‍ക്കിള്‍ മഹേഷ് പിള്ള, എസ്.ഐ ബിനോദ് കുമാര്‍, ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍, ഗ്രേഡ് എ.എസ്.ഐ അനില്‍കുമാര്‍, എസ്.സി.പി.ഒ ബിനു, സി.പി.ഒ ഷാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ ഗുണ്ടാ നിയപ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.