നീലേശ്വരത്ത് കളഞ്ഞു കിട്ടിയപണം അടങ്ങുന്ന പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്കി ഓട്ടോ ഡ്രൈവര്‍മാര്‍
മാതൃകയായി
നീലേശ്വരം: കളഞ്ഞു കിട്ടിയ പണം അടങ്ങുന്ന പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്കി ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. നീലേശ്വരം മെയിന്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍മാരാണ് പണം അടങ്ങുന്ന പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്കി മാതൃക ആയത്.
നീലേശ്വരം മെയിന്‍ ബസാര്‍ ഓട്ടോ സ്റ്റാന്‍ഡിന്റെ അടുത്ത് റോഡില്‍ ചിതറി കിടന്ന 17000 രൂപ അടങ്ങുന്ന പേഴ്സ് ഉടമസ്ഥനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അര്‍ഷാദിന് നീലേശ്വരം പോലീസ് മുഖേന ഓട്ടോ ഡ്രൈവര്‍മാരായ ഗംഗാധരന്, മധുസൂദനന്, ടി കെ അനീഷ്, കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് തിരിച്ചു നല്കി മാതൃക കാട്ടിയത്.