കാലിക്കടവിൽ വാഹനപകടം, സ്കൂട്ടർ യാത്രികനായ എസ്.ഐക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: കാലിക്കടവിൽ നടന്ന വാഹനപകടത്തിൽ സ്കൂട്ടർ യാത്രികനായ എസ്.ഐക്ക് ദാരുണാന്ത്യം.
കരിവള്ളൂർ കുണിയൻ സ്വദേശി മനോഹരൻ (50) ആണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെ കാലിക്കടവ് ജംങ്ഷനിൽ വച്ചാണ് ലോറിയിടിച്ച് അപകടം. മൃതദേഹം ചെറുത്തുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കാലിക്കടവ് ടൗണിൽ ലോറിക്ക് പിന്നിൽ എസ് ഐ സഞ്ചരിച്ച KL – 59 J 5013 സ്കൂട്ടർ ഇടിക്കുകയായിരുന്നു.