കാഞ്ഞങ്ങാട് പള്ളിക്കരയില്‍ ബൈക്കില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: ബൈകില്‍ ടിപര്‍ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചെര്‍ക്കാപ്പാറ ചര്ളക്കടവിലെ അശ് റഫിന്റെ ഭാര്യ സുബൈദ (40) യാണ് മരിച്ചത്. പെരിയ – പള്ളിക്കര റോഡിലെ ചെര്‍ക്കാപ്പാറ ശ്രീനഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
മാതാവിന്റെ സഹോദരന് അബ്ദുര്‍റഹ്മാന്റെ കൂടെ ബൈകില്‍ പെരിയയിലേക്ക് പുതിയ വാടകമുറി നോക്കാന്‍ പോയതായിരുന്നു. ഇവരുടെ ബൈകിലേക്ക് ടിപര്‍ ലോറി ഇടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോയെങ്കിലും നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. സുബൈദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അബ്ദുര്‍റഹ്മാന്‍ സാരമായി പരിക്കേറ്റു.
ബേക്കല്‍ ഇല്യാസ് നഗറിലെ പരേതനായ ഇബ്രാഹിമിന്റെയും അലീമയുടെയും മകളാണ്. മക്കള്‍: മിസ്രിയ, റശീദ, റാസിഖ്. മരുമക്കള്‍: റശീദ് (ചിത്താരി), ശഫീഖ് (ഇഖ്ബാല്‍ നഗര്‍). സഹോദരങ്ങള്‍: ഹനീഫ് (ചെര്‍ക്കാപ്പാറ), മൊയ്തീന് (പള്ളിക്കര).