ട്രോളര്‍ കരാര്‍: 27ന് മത്സ്യമേഖല സംരക്ഷണ സമിതിയുടെ തീരദേശ ഹര്‍ത്താല്‍
തിരുവനന്തപുരം : ട്രോളര്‍ കരാര്‍ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.
ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു. ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ചയെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.