ചെറുവത്തൂര്കുളങ്ങാട്ട് മലയില്‍ തീപ്പിടുത്തം; മലമുകളില്‍ കുടങ്ങിയ മുപ്പതോളം പേരെ സാഹസികമായി രക്ഷപ്പെടുത്തി
ചെറുവത്തൂര്‍: കുളങ്ങാട് മലയില്‍ തീപ്പടുത്തതിനിടെ സാഹസികമായി രക്ഷപ്പെടുത്തിയത് മുപ്പതോളം പേരെ.ഇന്ന് ഉച്ചയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം ആരംഭിപ്പോഴാണ് കൂട്ട കരച്ചില് കേട്ടത്. തുടര്‍ന്ന് അതിസാഹസികമായി ഇവരെ രക്ഷപ്പെടുത്തി. കൂട്ടുകാരുടെ വിവാഹ ശേഷം ആഘോഷിക്കാനെത്തിയതായിരുന്നു. മലമുകളില്‍ ഇവര്‍. പോലീസും ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് വളണ്ടിയര്മാരുമണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മലമുകളിലേക്ക് റോഡില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു
ഫയര്‍ഫോഴ്സിന്റെ നാല് യുണിറ്റ് വാഹനം സംഭവസ്ഥലത്ത് എത്തിയെങ്കിലും കുളങ്ങാട്ട് മലമുകളിലേക്ക് വാഹന ഗതാഗത സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വേഗത കുറച്ചു. മലമുകളിലേക്ക് ഗതാഗത സൗകര്യമൊരുക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.