രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കുകൊണ്ട് എൻഎസ്എസ്സും ; 7 ലക്ഷം രൂപ സംഭാവന നൽകി
തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയായി എൻഎസ്എസ്. രാംമന്ദിർ നിധി സമർപ്പണിലേക്ക് സംഭാവന നൽകി. ഏഴ് ലക്ഷം രൂപയാണ് സംഭാവനയായി എൻഎസ്എസ് കൈമാറിയത്.
രാമക്ഷേത്രത്തിനായുള്ള ധനസമാഹരണത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വൻ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് എൻഎസ്എസ്സും സംഭാവന നൽകിയത്. ക്ഷേത്ര സംഭാവനകൾക്കായി ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. സ്വന്തം നിലയ്ക്കാണ് പണം കൈമാറിയതെന്നും ആരും സംഭാവന ആവശ്യപ്പെട്ടിട്ടില്ലെന്നും എൻഎസ്എസ് അറിയിച്ചു. സംഭാവന നൽകിയതിൽ രാഷ്ട്രീയമില്ലെന്നും സംഘടന വ്യക്തമാക്കി