കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബി.ജെ.പിക്ക് പ്രശ്നമില്ല; കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍ അവര്‍ക്കറിയാം;കോടിയേരി ബാലകൃഷ്ണന്.
തിരുവനന്തപുരം: കേരളത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്ന ഇ. ശ്രീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിനെ തകര്‍ക്കലാണ് ആര്‍എസ്എസ് ലക്ഷ്യം. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബി.ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. ഇത് എന്തിന്‍്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബി.ജെ.പിക്ക് പ്രശ്നമില്ല. കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍ അവര്‍ക്കറിയാമെന്നും കേടിയേരി പറഞ്ഞു.
ശ്രീധരന് എവിടെ വേണമെങ്കിലും ചേരാം. കേന്ദ്ര ഭരണം ഉപയോഗിച്ച് ചിലരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ്. ഒരു സീറ്റു പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്ന് പറയുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.