10ാം ക്ലാസ് പരീക്ഷയില്‍ കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി സ്കൂള്‍; പ്രതിഷേധം
ചെന്നൈ: കാര്‍ഷിക സമരത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള ചോദ്യ പേപ്പറുമായി ചെന്നൈയിലെ പ്രമുഖ സ്കൂള്‍. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യ പേപ്പറിലാണ് റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ചോദ്യമുള്ളത്.
കര്‍ഷകര്‍ പൊലീസുകാരെ ആക്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ചോദ്യ പേപ്പറില്‍ പറയുന്നുണ്ട്. ‘ അക്രമികളുടെ ഹിംസാത്മകമായ’ പ്രവൃത്തിയെ അപലപിച്ച് ദിനപത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ചോദ്യം.
പൊതുമുതല്‍ നശിപ്പിക്കുന്നതും ദേശീയപതാകയെ അപകീര്‍ത്തിപ്പെടുത്തുന്നതും പൊലീസുകാരെ അക്രമിക്കുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ കര്‍ഷകര്‍ ചെയ്തതായും ചോദ്യ പേപ്പറില്‍ പരാമര്‍ശമുണ്ട്.ഡി.എ.വി ബോയ്സ് സ്കൂളില്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. ഫെബ്രുവരി 11നായിരുന്നു പരീക്ഷ നടന്നത്.
സ്കൂളിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.