ഇടതു സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് മതിപ്പുണ്ട്, :ഇ.ചന്ദ്രശേഖരൻ
എ കെ എസ് ടി യു ജില്ലാ സമ്മേളം മന്ത്രി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: അഭൂതപൂർവ്വമായ വികസന മുന്നേറ്റവും ജനക്ഷേമ പ്രവർത്തനങ്ങളുമാണ് ഇടതു സർക്കാർ കഴിഞ്ഞ നാലര വർഷക്കാലം നടത്തിയതെന്നും ഇടതുമുന്നണിക്ക് തുടർ ഭരണമുണ്ടാവുമെന്ന ഭയമാണ് കോൺഗ്രസും യു ഡി എഫും ഇപ്പോൾ കാണിക്കുന്നതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആൾകേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 24 മത് കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാർ ദിനംപ്രതി പെട്രോളിയം ഉത്പങ്ങളുടെ വില വർദ്ധിപ്പിച്ച് ജനജീവിതത്തെ ദുരിതത്തിലേക്ക് എത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫെബ്രു. 19, 20
കാഞ്ഞങ്ങാട്ട്
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരകഹാളിൽ നടന്ന ഉദ്ഘാടന
സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.കെ ബാബുരാജ് ആധ്യക്ഷം വഹിച്ചു. അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ കെ.വി കൃഷ്ണൻ ബങ്കളം പി കുഞ്ഞികൃഷ്ണൻ, എം നാരായണൻ, കെ പ്രഭാവതി, വി ഭുവനേന്ദ്രൻ ,സന്തോഷ് കുമാർ ചാലിൽ കെ.പത്മനാഭൻ ജയൻ നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സമ്മേളനം 2021 ഫെബ്രുവരി 27, 28 എറണാകുളത്ത് നടക്കും