കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട യുവാവ് വിഷം കഴിച്ച് മരിച്ചു.
കാഞ്ഞങ്ങാട്: കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട യുവാവ് വിഷം കഴിച്ച് മരിച്ചു. ബേക്കൽ മീത്തൽ മൗവ്വൽ റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന സാദ്ദീഖ്
(42)മരിച്ചത്.
കാഞ്ഞങ്ങാട് തുണി കടയിൽ ഏറെ കാലം ജീവനക്കാരനായ സാദ്ദീഖ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഫെബ്രുവരി 12 ന് വിട്ടിൽ വെച്ച് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസക്കിടെ ഇന്നലെയാണ് മരിച്ചത്.ഭാര്യ ദിൽസാദ് (കണ്ണൂർ) മക്കൾ: ദിൻനാസ് , സെഫീൻ, മുഹമ്മദ് ഷയാൻ എന്നിവർ മക്കളാണ്