മാനസികരോഗിയെന്ന് വിളിച്ചു കളിയാക്കി ; പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
54കാരന് കെ ഗോപാൽ എന്നയാളാണ് മരിച്ചത്. ഇയാൾക്ക് പച്ചക്കറി കച്ചവടമായിരുന്നു ജോലി. ഭാര്യയ്ക്കും പത്താം ക്ലാസുകാരിയായ മകള്‍ക്കും മകനുമൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഭാര്യയ്ക്കൊപ്പം ധര്‍മ്മപുരിയില്‍ ജോലിക്കായി പോയപ്പോള്‍ മകള്‍ അച്ഛനെ മാനസികരോഗിയെന്ന് വിളിച്ചു. ഇതിലുള്ള ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുട്ടിയെ ഇയാള്‍ അയല്‍വാസികളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.
നാട്ടുകാര്രും ഇയാളെ മാനസികരോഗി എന്നുവിളിച്ചാക്ഷേപിച്ചിരുന്നു. ഇത് ഇയാളെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.