കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ആരംഭിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ കെ കുഞ്ഞിരാമന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസമാകുന്ന കുരുക്ക് അഴിക്കാന്‍ നിയമ നിര്‍മാണം ഉള്‍പ്പെടെ നടപടികള്‍ ആവശ്യമാണെന്ന് കെ കുഞ്ഞിരാമന് എം എല്‍ എ പറഞ്ഞു. ജനകീയാസൂത്രണം കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സാഹര്യത്തില്‍ പ്രാദേശിക വികസനത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് എം എല്‍ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്പേഴ്സണ്മാര്, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്തു.