3 വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു,പോക്സോ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ;
ആലപ്പുഴ: പോക്സോ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ആലപ്പുഴ ബാറിലെ അഡ്വ. ഉമ ശങ്കറിനെ (54) ആണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാൾ മൂന്ന് വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് മാസമായി പ്രതി ഒളിവിൽ ആയിരുന്നു. തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പ്രതിയെ ഇപ്പോൾ പിടികൂടിയത്.