ഉദുമ പടിഞ്ഞാർക്കര പ്രാദേശിക സമിതി ആദരിക്കലും അനുമോദനവും നടത്തി
പാലക്കുന്ന് : സ്ഥാനിക രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കേരള പൂരക്കളി അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവ് പി.വി. കുഞ്ഞിക്കോരൻ പണിക്കർ, മുൻ അധ്യാപകൻ കെ.വി.കുഞ്ഞിക്കോരൻ, ഉദുമ പടിഞ്ഞാർ പ്രാദേശത്തുനിന്ന് ആദ്യമായി പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.പി. ചന്ദ്രശേഖരൻ എന്നിവരെ ഉദുമ പടിഞ്ഞാർക്കര പ്രാദേശിക സമിതി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവരെയും യോഗത്തിൽ അനുമോദിച്ചു. ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് ശ്രീധരൻ കാവുങ്കാൽ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, അഡ്വ. കെ. ബാലകൃഷ്ണൻ, പി.കെ, രാജേന്ദ്രനാഥ്, എ.വി. വാമനൻ, എം.കെ. നാരായണൻ, കെ.വി. അപ്പു,
രമേശൻ കൊപ്പൽ, കുട്ടികൃഷ്ണൻ കൊപ്പൽ, ഉഷാനാരായണൻ, പ്രീനാമധു എന്നിവർ പ്രസംഗിച്ചു