ശ്രീ സുബ്രഹ്മണ്യന്തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം ഓഫീസ് കെട്ടിടം മടിക്കൈ അമ്പലത്തുകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
മടിക്കൈ: സുബ്രഹമണ്യന്‍ തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയത്തിൻ്റെ ഓഫീസ് കെട്ടിടം മടിക്കൈ അമ്പലത്തുകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അധ്യഷത വഹിച്ചു.
തദ്ദേശ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.
കാസര്‍കോടിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ പരിപോഷിപ്പിക്കാന്‍ സാംസ്ക്കാരിക സമുച്ചയം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കവിതയെഴുതിയതിന് അറസ്റ്റിലായ സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്നു തിരുമുമ്പ്. ദീപതമായ അദ്ദേഹത്തിന്റെ സ്മരണകള്‍ നിലനിര്‍ത്താന്‍ സാംസ്ക്കാരിക സമുച്ചയം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു