മകനെ ഉപദ്രവിക്കുന്നതുച്ചൊല്ലി തര്‍ക്കം; കൂടെ താമസിക്കുന്ന 40കാരന് യുവതിയെ കുത്തിക്കൊന്നു
കുമളി: മകനെ ഉപദ്രവിക്കുന്നതുച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവതിയെ നാല്പതുകാരന് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്തു വാടകയ്ക്ക് താമസിക്കുന്ന ഉമാ മഹേശ്വരി (റെസിയ – 36) ആണു മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ വാഗമണ്‍ കോട്ടമല രണ്ടാം ഡിവിഷന് മണികണ്ഠന് ഭവനില്‍ ഈശ്വരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും ആദ്യ ബന്ധം ഉപേക്ഷിച്ചു തനിച്ച് താമസിക്കുകയായിരുന്നു. 8 മാസം മുന്‍പാണ് ഉമയും ഈശ്വരനുമൊന്നിച്ചു താമസം തുടങ്ങിയത്. മകനെ ഇയാള്‍ ഉപദ്രവിച്ചുവെന്ന് ആരോപിച്ചു ഉമ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.