രാംനഗര്‍ കൈത്തറി നെയ്ത്ത് ശാലയില്‍
സ്പെഷ്യല്‍ ഗവ: റിബേറ്റ് കൈത്തറി വസ്ത്രവിപണനമേള
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെ;
മാവുങ്കാല്‍: രാംനഗര്‍ കൈത്തറി നെയ്ത്ത് ശാലയില്‍ സ്പെഷ്യല്‍ ഗവ: റിബേറ്റ് മേള ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10-ാം തീയ്യതി വരെ നടക്കും. റിബേറ്റ് ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി നിര്‍വ്വഹിച്ചു. രാംനഗര്‍ വീവേര്‍സ് സൊസൈറ്റി പ്രസിഡണ്ട് പി.ടി.ഗംഗാധരന് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് പ്രസിഡണ്ട് ലോഹിദാക്ഷന്‍ ആദ്യവില്പന സ്വീകരിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്, താലൂക്ക് വ്യവസായ ഓഫീസ് ജൂനിയര്‍ ഇന്‍സ്പെക്ടര്‍ കെ.എം.അനിത, എന്നിവര്‍ പ്രസംഗിച്ചു. രാംനഗര്‍ വീവേഴ്സ് സൊസൈറ്റി സെക്രട്ടറി സി.കെ.ഗംഗാധരന് സ്വാഗതവും, ഡയറക്ടര്‍ പി.തങ്കമണി നന്ദിയും പറഞ്ഞു.