കാസര്‍കോട്: കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയില്‍ ഈമാസം 19ന് ശനിയാഴ്ചബഷീര് ഇല്ലാതെ പോയ കാല് നൂറ്റാണ്ട് എന്ന പേരില്‍ ചലച്ചിത്ര പ്രദര്‍ശനവും പുസ്തക പ്രകാശനവും സംഭാഷണവും നടക്കും. വൈകിട്ട് 5.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. തിയേറ്ററിക്സ് സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിക്കും;ബഷീര്‍ ഇല്ലാതെ പോയ കാല്‍നൂറ്റാണ്ട്-ബഷീര്‍ കാലം അനുഭവംഎന്ന വിഷയത്തില്‍ കെ.എ. ഗഫൂര്‍, എം.എ. റഹ്മാന്, കെ.വി. മണികണ്ഠദാസ് സംസാരിക്കും. എം.എ. റഹ്മാന് എഴുതിയ ഫാസിസ്റ്റ് കാലത്തെ ബഷീര്‍ എന്ന പുസ്തകം കെ.വി. കുമാരന് ടി.ഇ. അബ്ദുല്ലക്ക് നല്‍കിയും മാങ്ങാട് രത്നാകരന് എഴുതിയ ;ഇളം നീല നിറത്തില്‍ ആടിക്കുഴഞ്ഞു വരുന്ന മാദക മനോഹര ഗാനമേ എന്ന പുസ്തകം ഡോ. വി.പി.പി. മുസ്തഫ രാജേഷ് കരിപ്പാലിന് നല്‍കിയും പ്രകാശനം ചെയ്യും.
തുടര്‍ന്ന്, എം.എ. റഹ്മാന് സംവിധാനം ചെയ്ത;ബഷീര്‍ ദ മാന്‍ എന്ന 33 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമയും അനുഷ്ക മീനാക്ഷി സംവിധാനം ചെയ്ത ;മൈ നെയിം ഈസ് ബഷീര്എന്ന 66 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമയും പ്രദര്‍ശിപ്പിക്കും.